ആലപ്പുഴ ജില്ലയിൽ 1498 പേർക്ക് കോവിഡ്.

ആലപ്പുഴ ജില്ലയിൽ 1498 പേർക്ക് കോവിഡ്.
ആലപ്പുഴ:  ജില്ലയിൽ ഞായറാഴ്ച (ഓഗസ്റ്റ് 29) 1498 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1674 പേർ രോഗമുക്തരായി. 17.89 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1462 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 35 പേരുടെ  സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക്  രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 2,48,181 പേർ രോഗമു ക്തരായി.11,381 പേർ ചികിത്സയിലുണ്ട്. 238 പേർ കോവിഡ് ആശുപത്രികളിലും 1967 പേർ സി.എഫ്.എൽ.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 7352 പേർ വീടുകളിൽ ഐസൊലേഷനിലുണ്ട്. 329 പേരെ ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. 1242 പേർ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു. 2655 പേർ നിരീക്ഷണത്തിന് നിർദേശിക്കപ്പെട്ടു. ആകെ 22,576 പേർ നിരീക്ഷണത്തിൽ കഴിയുന്നു. 8371 സാമ്പിളുകളാണ് ഞായറാഴ്ച പരിശോധനയ്ക്ക് അയച്ചത്.

Post a Comment

أحدث أقدم