ആരാധനാലയ അനുമതി അധികാരം, തദ്ദേശസ്ഥാപനങ്ങൾക്ക് നൽകരുത്.: ഹിന്ദു ഐക്യവേദി.

ആരാധനാലയ അനുമതി അധികാരം, തദ്ദേശസ്ഥാപനങ്ങൾക്ക് നൽകരുത്.: ഹിന്ദു ഐക്യവേദി.



കോട്ടയം: സംസ്ഥാനത്ത്, ആരാധനാലയ അനുമതി നൽകുന്നതിനുള്ള അധികാരം ജില്ലാ കളക്ടർമാരിൽ നിന്നും ഒഴിവാക്കി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ. എസ്. ബിജു ആവശ്യപ്പെട്ടു. ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടർമാർ മാനദണ്ഡങ്ങളും, നിയമ വ്യവസ്ഥകളും പാലിച്ചു കൊണ്ടാണ് ആരാധനാലയങ്ങൾക്ക് അനുമതി നൽകി വന്നിരുന്നത്. ടി വ്യവസ്ഥകളും, അധികാരവും നിലനിർത്തുകയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയ അധികാരം പിൻവലിക്കുകയും വേണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി അധികാരം നൽകുന്നതിലൂടെ നിയമങ്ങളും, വ്യവസ്ഥകളും അട്ടിമറിക്കപ്പെടാനും സാധ്യതയുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും മതസാമുദായിക സംഘടനകൾക്കും സ്വാധീനം ചെലുത്താൻ കഴിയുമെന്നതിനാൽ സുതാര്യവും സത്യസന്ധവും നിയമാനുസരണവുമായി അനുമതി നൽകുന്നതിൽ വീഴ്ച സംഭവിക്കും. ഈ സാഹചര്യത്തിൽ പരാതികളും, അപേക്ഷകളും രാഷ്ട്രീയം, മതം, ജാതി, സാമ്പത്തിക സ്വാധീനത്താൽ അട്ടിമറിക്കപ്പെടുമെന്നും ഇ. എസ്. ബിജു  പറഞ്ഞു.

Post a Comment

أحدث أقدم