ജമ്മു കാശ്മീരിൽ ഭീകരാക്രമണം, മലയാളി സൈനികൻ ഉൾപ്പെടെ രണ്ടു പേർക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മു കാശ്മീരിൽ ഭീകരാക്രമണത്തിൽ മലയാളി സൈനികൻ ഉൾപ്പെടെ രണ്ടുപേർ വീരമൃത്യു വരിച്ചു. ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം തടയുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർ വീരചരമം പ്രാപിച്ചത്. കോഴിക്കോട് സ്വദേശി നായിക്ക് സുബേദാർ എം. ശ്രീജിത്താണ് വീരമൃത്യു വരിച്ച മലയാളി സൈനികൻ. തെലങ്കാന സ്വദേശി ജസ്വന്ത് ആണ് രണ്ടാമത്തെ വീരസൈനികൻ. ഭീകരരെ സൈന്യം വധിച്ചു, കാശ്മീരിലെ രജൗരി സെക്ടറിലെ സുന്ദർബൻ മേഖലയിലായിരുന്നു ഭീകരാക്രമണം ഉണ്ടായത്. പാക്കിസ്ഥാൻ ഭാഗത്തു നിന്ന് ഭാരതത്തിലേയ്ക്കുള്ള നുഴഞ്ഞുകയറ്റത്തിനിടെയാണ് ആക്രമണം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ