കേരള കോൺഗ്രസ് കളക്ടറേറ്റ് ധർണ്ണ നാളെ.
ആലപ്പുഴ: കേരള സംസ്ഥാനത്തെ കട്ടുമുടിക്കുന്ന ഇടതുപക്ഷ ഗവൺമെന്റിന്റെ നയങ്ങൾക്കെതിരെ കേരള കോൺഗ്രസ് (ജേക്കബ്) ആലപ്പുഴ ജില്ലാ കമ്മറ്റി, നാളെ (26/7/21) രാവിലെ 10.30ന് ജില്ലാ കളക്ടറേറ്റ് പടിക്കൽ ധർണ്ണ നടത്തും. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് സിബിഐ അന്വേഷിക്കുക, വനം കൊള്ള നടത്തിയ പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക, പീഡനക്കേസ് പ്രതികളെ സംരക്ഷിക്കുന്ന മന്ത്രി ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കോവിഡ് മാനദണ്ഡമനുസരിച്ച് നടത്തുന്ന ധർണ്ണ, കേരള കോൺഗ്രസ് (ജേക്കബ് ) സംസ്ഥാന വൈസ് ചെയർമാൻ ബാബു വലിയവീടൻ ഉദ്ഘാടനം ചെയ്യും. പാർട്ടി ജില്ലാ പ്രസിഡണ്ട് കോശി തുണ്ടുപറമ്പിൽ അദ്ധ്യക്ഷത വഹിക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി അനീഷ് ആറാട്ടുകുളം അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ