വീണ്ടും ലോക്ക് ഡൗൺ ? ഇന്നത്തെ മന്ത്രിസഭാ യോഗം നിർണ്ണായകം.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. തുടര്‍ച്ചയായ ഏഴാം ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളില്‍ തന്നെ തുടരുകയാണ്.
ഈ സാഹചര്യത്തിൽ സംസ്ഥാനം വീണ്ടും മറ്റൊരു ലോക്ക് ഡൗണിലേക്ക് പോകാനുള്ള സാധ്യത കൂടുതലാണ്.
പ്രതിദിന രോഗികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. അതേ സമയം, വാക്സിനേഷന്‍ ഊര്‍ജ്ജിതമാക്കാനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് തുടങ്ങി.
നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും രോഗവ്യാപനം കുറവില്ലാതെ തുടരുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. 10 ശതമാനത്തിന് താഴേക്ക് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പോകാത്തതും പ്രതിദിന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതും ആരോഗ്യ വകുപ്പിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നു. 10. 36 ആയിരുന്നു ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ