പാർലമെൻ്റിൽ പ്രതിപക്ഷ ബഹളം.
ന്യൂഡൽഹി: പെഗാസസ് വിഷയത്തില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. പെഗാസസ് സോഫ്റ്റ്‍വെയര്‍ ഇന്ത്യ വാങ്ങിയോ എന്നതില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു. പ്ലക്കാര്‍ഡ് ഉയര്‍ത്തിയും മുദ്രാവാക്യം വിളികളുമായി ഇരുസഭകളിലും പ്രതിപക്ഷം കനത്ത പ്രതിഷേധം ഉയര്‍ത്തി. ഇതിനെ തുടര്‍ന്ന് രാജ്യസഭയും ലോക്സഭയും നിര്‍ത്തിവച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ