ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ. പി. ശശികലടീച്ചര്‍, വത്സന്‍ തില്ലങ്കേരി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡൻ്റ്.

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ. പി. ശശികലടീച്ചര്‍, വത്സന്‍ തില്ലങ്കേരി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡൻ്റ്.

കോഴിക്കോട്: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റായി കെ. പി. ശശികല ടീച്ചറെയും വര്‍ക്കിംഗ് പ്രസിഡന്റായി വത്സന്‍ തില്ലങ്കേരിയേയും തെരഞ്ഞെടുത്തു. പദ്മശ്രീ എം. കെ. കുഞ്ഞോല്‍, കെ.എന്‍. രവീന്ദ്രനാഥ്, പി. കെ. ഭാസ്‌ക്കരന്‍ എന്നിവരാണ് രക്ഷാധികാരിമാർ. ഓണ്‍ലൈനില്‍ നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
കെ. വി. ശിവന്‍, എന്‍. കെ. നീലകണ്ഠന്‍ മാസ്റ്റര്‍, പി. എസ്. പ്രസാദ്, അഡ്വ. വി. പത്മനാഭന്‍, അഡ്വ. കെ. ഹരിദാസ്, ക്യാപ്റ്റന്‍ സുന്ദരന്‍, അഡ്വ. ബി. എന്‍. ബിനീഷ്ബാബു, നിഷ സോമന്‍, വി. എന്‍. അനില്‍കുമാര്‍, എസ്. സുധീര്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ജനറല്‍ സെക്രട്ടറിമാരായി ഇ. എസ്. ബിജു, ആര്‍. വി. ബാബു, ഡോ. ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, കെ. പി. ഹരിദാസ്, പി. സുധാകരന്‍ എന്നിവരെ തെരഞ്ഞെടുത്തു. പി. ജ്യോതീന്ദ്ര കുമാറാണ് ട്രഷറര്‍. സംഘടനാ സെക്രട്ടറിയായി സി. ബാബു, സഹസംഘടനാ സെക്രട്ടറിയായി വി. സുശികുമാര്‍, സെക്രട്ടറിമാരായി കിളിമാനൂര്‍ സുരേഷ്, കെ. പ്രഭാകരന്‍, മഞ്ഞപ്പാറ സുരേഷ്, ഇ. ജി. മനോജ്, അഡ്വ. രമേഷ് കൂട്ടാല, എം. വി. മധുസൂദനന്‍, പി. വി. മുരളീധരന്‍, വി. എസ്. പ്രസാദ്, ശശി കമ്മട്ടേരി, എ. ശ്രീധരന്‍, ബിന്ദു മോഹന്‍ എന്നിവരെയും തെരഞ്ഞെടുത്തു. പുത്തൂര്‍ തുളസി (ദക്ഷിണമേഖല), കെ. പി. സുരേഷ് (മധ്യമേഖല), കെ. ഷൈനു (ഉത്തരമേഖല) എന്നിവരെ മേഖലാ സംഘടനാ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
       എം.കെ. കുഞ്ഞോല്‍ പതാക ഉയര്‍ത്തി. കെ. പി. ശശികല ടീച്ചര്‍ അദ്ധ്യക്ഷയായി. മുന്‍ ചീഫ് സെക്രട്ടറി സി. വി. ആനന്ദബോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.  സി. ബാബു, അരവിന്ദാക്ഷന്‍, കെ. പി. ഹരിദാസ്, ഇ. എസ്. ബിജു, കെ. പി. സുരേഷ് എന്നിവര്‍ സംസാരിച്ചു. കെ. എന്‍. രവീന്ദ്രനാഥ് ദീപം തെളിയിച്ചു. സമാപന സമ്മേളനത്തില്‍ ആര്‍എസ്എസ് ക്ഷേത്രീയ സഹകാര്യവാഹ് എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

Post a Comment

വളരെ പുതിയ വളരെ പഴയ