സാധാരണക്കാരുടെ ആശ്രയമായിരുന്നു പൗലോസ് ദ്വിതിയന്‍ ബാവാ: വൈഎംസിഎ.

സാധാരണക്കാരുടെ ആശ്രയമായിരുന്നു
പൗലോസ് ദ്വിതിയന്‍ ബാവാ: വൈഎംസിഎ.
കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതിയന്‍ കാതോലിക്കാ ബാവായുടെ വിയോഗത്തില്‍ വൈഎംസിഎ കോട്ടയം സബ് റിജിയണ്‍ കമ്മിറ്റി അനുശോചിച്ചു. ക്രൈസ്തവ സമൂഹത്തിനും എക്യുമെനിക്കല്‍ പ്രസ്ഥാനത്തിനും തീരാനഷ്ടവുമാണ്. ആതുരസേവനത്തിനു വലിയ മാതൃകയായിരുന്നു ബാവായെന്നു യോഗം അനുസ്മരിച്ചു. ചെയര്‍മാന്‍ ലിജോ പാറെക്കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ പ്രഫ: ഡോ: രാജന്‍ ജോര്‍ജ് പണിക്കര്‍, നവിന്‍ മാണി, രെഞ്ജു കെ. മാത്യു, ജോര്‍ജ് മാത്യു, അരുണ്‍ മര്‍ക്കോസ്, വൈസ് ചെയര്‍മാന്‍ ജോബി ജെയ്ക് ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ ജോമി കുര്യാക്കോസ്, ബ്രിട്ടോ ബാബു, എം. സി. ജോസഫ്, കുറിയാക്കോസ് തോമസ്, രാജന്‍ സഖറിയ, ബെന്നി പൗലോസ്, ജോസ് പുന്നൂസ്, സജി എം. നൈനാന്‍, ആശ ബിനോ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ