ലോക്ഡൗണിലെ വൈദ്യുതി ബിൽ ഗഡുക്കളായി അടയ്ക്കാം
തിരു.: ലോക്ഡൗൺ കാലത്തെ വൈദ്യുതി ബിൽ തുക കുടിശ്ശികയുള്ളവർക്ക് ഘട്ടംഘട്ടമായി അടയ്ക്കാൻ സൗകര്യമൊരുക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ബിൽ തുക കിട്ടിയാലേ ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയൂ.
വ്യവസായികളുടെ ഫിക്സഡ്-ഡിമാൻറ് ചാർജ് എന്നിവയിൽ മേയ് മാസം ഇളവ് നൽകും. ബാക്കി തുക മൂന്നു തവണയായി അടയ്ക്കാൻ സെപ്റ്റംബർ 30 വരെ അനുവദിക്കും. ബിൽതുക ഭാഗികമായോ പൂർണ്ണമായോ അടച്ചാൽ തുടർ ബില്ലുകളിൽ ക്രമപ്പെടുത്തും. ഇളവുകൾ തുടരുന്ന കാര്യത്തിൽ ബോർഡിൻ്റെ സാമ്പത്തിക സ്ഥിതികൂടി പരിശോധിച്ച് നടപടിയെടുക്കുമെന്നും കേസരി ട്രസ്റ്റിൻ്റെ മുഖാമുഖത്തിൽ മന്ത്രി പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ