ഇന്ധനവില വർദ്ധനവിനെതിരെ വീട്ടു പടിക്കൽ സമരം
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ തുടർച്ചയായുള്ള പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് കേരളത്തിൽ യുഡിഎഫ് ആഹ്വാനം ചെയ്ത വീട്ടു പടിക്കൽ പ്രതിഷേധ സമരം കേരള കോൺഗ്രസ് (ജേക്കബ്) ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ പ്രതിഷേധ സമരം ജില്ലാ ജനറൽ സെക്രട്ടറി അനീഷ് ആറാട്ടുകുളം ഉദ്ഘാടനം ചെയ്തു കോവിഡ് മഹാമാരിയിൽ കേന്ദ്രം ജനത്തെ കൊള്ളയടിക്കുകയാണെന്നും ഇന്ധന വില കുറയ്ക്കാൻ കേന്ദ്രം തയാറാകണമെന്നും പെട്രോളിനും, ഡീസലിനും സംസ്ഥാന സർക്കാർ എക്സൈസ് തീരുവ കുറയ്ക്കണമെന്നും അനീഷ് ആവശ്യപ്പെട്ടു. വിവിധ മണ്ഡലങ്ങളിൽ നടന്ന വീട്ടുപടിക്കൽ സമരം നിയോജക മണ്ഡലം പ്രസിഡണ്ട് ആൻഡ്രൂസ് റൊസാരിയോ, ആന്റണി ചാരങ്കട്ട്, പ്രത്തസ് കൊല്ലപറമ്പിൽ, മെറ്റിൽഡ സ്റ്റാൻലി, ജോസ് കാക്കരിയിൽ, സലിം മണ്ണഞ്ചേരി, സംഗീത്, ബാബു കലവൂർ, ജോൺ പൂങ്കാവ്, രാജു ചാരാങ്കട്, ഡിക്സൺ കാട്ടൂർ, ആന്റപ്പൻ കളപ്പുരയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ