പൊതു ശൗചാലയങ്ങൾക്കു മഹാത്മാ അയ്യങ്കാളിയുടെ പേര് നൽകി ആക്ഷേപിക്കുന്നതിൽ നിന്നു സർക്കാർ പിന്മാറുക;
എ.കെ.സി.എച്ച്.എം.എസ്.
ദേശീയ സംസ്ഥാന പാതയോരങ്ങളിൽ കേരള സർക്കാർ നിർമ്മിക്കുന്ന
പൊതു കക്കൂസുകൾക്ക്, രാജ്യം ആദരിക്കുന്ന ചരിത്ര പുരുഷൻ, മഹാത്മ അയ്യങ്കാളിയുടെ പേര് നൽകാൻ തീരുമാനിച്ചതിലൂടെ പട്ടിക വിഭാഗങ്ങളോടുള്ള ഇടതു സർക്കാരിന്റെ മനോഭാവമാണ് വെളിവാക്കുന്നത്. പട്ടിക വിഭാഗക്കാരും പൊതുസമൂഹവും ഇതു തിരിച്ചറിയണം.
സാമൂഹ്യ പാരിഷ്കർത്താക്കളിൽ പ്രമുഖനായ അയ്യങ്കാളിയെ, കമ്മ്യൂണിസ്റ്റ് ആചാര്യൻ എന്നറിയപ്പെടുന്ന ഇ.എം.എസ്. തന്റെ കേരളചരിത്ര പുസ്തകത്തിൽ നിന്നും ഒഴിവാക്കിയെങ്കിൽ, ഈ സർക്കാർ മഹാത്മാ അയ്യങ്കാളിയെ കക്കൂസിലേക്കു മാറ്റി നിർമ്മാർജ്ജനം ചെയ്യാൻ
തീരുമാനിച്ചിരിക്കുന്നു.
അയ്യങ്കാളിയെയും അദ്ദേഹത്തിന്റെ സമൂഹത്തെയും ആഷേപിക്കുന്ന നടപടിയിൽ നിന്നും സർക്കാർ പിന്മാറിയില്ലെങ്കിൽ പട്ടിക വിഭാഗക്കാരുടെ കക്കൂസുകൾക്ക്
"ഇടതുമുന്നണി കാര്യാലയം" എന്ന ബോർഡ് വച്ചു പ്രദർശിപ്പിക്കും. പ്രഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നു സംസ്ഥാന പ്രസിഡന്റ് പി. എസ്. പ്രസാദ് പറഞ്ഞു.
കോട്ടയത്ത് ചേർന്ന സംസ്ഥാനയോഗത്തിൽ
പി. എസ്. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി. കെ. സനിൽകുമാർ ഉത്ഘാടനം ചെയ്തു. ട്രഷറർ കെ. കെ. വിജയൻ, വർക്കിങ് പ്രസിഡന്റ് എസ്. ബാബു, വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ, സെക്രട്ടറി ശ്രീകുമാർ മുട്ടമ്പലം, ഏ. ജെ. രാജൻ, കെ. സി. ഷാജി, എസ്. കണ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ