യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.


മലപ്പുറം: മുണ്ടുപറമ്പ് ജില്ലാ ഹോമിയോ ആശുപത്രിക്കു സമീപം കാടേരി വലിയാട്ട് വീട്ടിൽ ഫൈസലിനെ (36) മച്ചിങ്ങൽ ചെങ്കത്ത് ലെയ്നിനു സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇയാൾക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തു. 

ഫൈസലിനെ ശനിയാഴ്ച രാവിലെ മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ പറഞ്ഞതായി പൊലീസ് അറിയിച്ചു.  മലപ്പുറം നഗരത്തിലെ ഹൈപ്പർമാർക്കറ്റിൽ ഫ്ലോർ മാനേജരായ ഇയാൾ ശനിയാഴ്ച ജോലിക്കെന്നു പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയതാണ്. ഒരു കിലോമീറ്ററോളം അകലെയുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. 

ഇവിടെ തെന്നിവീണ ബൈക്ക് യാത്രികർ കഴുകാനായി കിണറ്റിൽ നിന്ന് വെള്ളമെടുക്കാൻ ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്. മലപ്പുറം അഗ്നിരക്ഷാ സേനയാണ് മൃതദേഹം പുറത്തെടുത്തത്. നേരത്തേ സൗദിയിൽ ജോലി ചെയ്തിരുന്നു. കബറടക്കം നടത്തി. ഭാര്യ റുക്‌സാന. മക്കൾ: നൂഫ, മുഹമ്മദ് ഫൗസാൻ, മുഹമ്മദ് ഫിദാൻ.

Post a Comment

വളരെ പുതിയ വളരെ പഴയ