സംസ്ഥാനത്ത് ഏർപ്പെടുത്തിയ വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിച്ചേക്കും.
തിരു.:വാരാന്ത്യ ലോക്ക്ഡൗൺ ഉൾപ്പെടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന കോവിഡ് നിയന്ത്രണങ്ങളിൽ അശാസ്ത്രീയത ഉണ്ടെന്ന വിമർശനം വ്യാപകമായി ഉയർന്നിരുന്നു. വ്യാപാരികൾ ഉൾപ്പെടെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് ഏർപ്പെടുത്തിയ വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വൈകീട്ട് ചേരുന്ന കോവിഡ് അവലോകന യോഗത്തിലുണ്ടാകും.
ശനിയാഴ്ചയും ഞായറാഴ്ചയും കടകൾ അടച്ചിട്ട് ബാക്കി ദിവസങ്ങളിൽ തുറക്കുന്നത് മൂലം കൂടുതൽ ആളുകൾ വ്യാപാര സ്ഥാപനങ്ങളിൽ എത്താനുള്ള സാധ്യത കൂടുതലാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വാരാന്ത്യ ലോക്ക്ഡൗൺ ആൾക്കൂട്ടത്തിന് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ