കേന്ദ്ര സർക്കാർ കമ്പനികളിൽ നിന്ന് വാങ്ങുന്ന കോവിഡ് വാക്സിന്റെ വില പുതുക്കി. സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വാങ്ങുന്ന കോവിഷീൽഡിന് നികുതി ഉൾപ്പെടെ 215.15 രൂപയും ഭാരത് ബയോടെക്കിൽ നിന്ന് വാങ്ങുന്ന കോവാക്സിന് 225.75 രൂപയുമാണ് പുതുക്കിയ വില.
നേരത്തെ ഇത് 150 രൂപയായിരുന്നു. ഓഗസ്റ്റ് മുതൽ ഡിസംബർ വരെ വിതരണം ചെയ്യുന്ന 66 കോടി ഡോസ് വാക്സിനുള്ള ഓർഡർ സർക്കാർ കമ്പനികൾക്ക് നൽകി.
കോവിഷീൽഡിന്റെ 37.5 കോടിയും കോവാക്സിന്റെ 28.5 കോടിയും ഡോസ് ആണ് വാങ്ങുക. നികുതി ഇല്ലാതെ 205 രൂപയാണ് കോവിഷീൽഡിന്റെ വില.
കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കും വ്യത്യസ്ത വിലയ്ക്കാണ് കമ്പനികൾ വാക്സിൻ നൽകുന്നത്.
ജൂൺ 21ന് പുതിയ വാക്സിൻ നയം നിലവിൽ വന്ന ശേഷം സംസ്ഥാനങ്ങൾക്ക് വാക്സിൻ പൂർണ്ണമായും കേന്ദ്ര സർക്കാർ നൽകുകയാണ്.
സ്വകാര്യ ആശുപത്രികൾ മാത്രമാണ് ഇപ്പോൾ കമ്പനികളിൽ നിന്ന് നേരിട്ട് വാങ്ങുന്നത്. പുതിയ നയം അനുസരിച്ച് ഉത്പാദനത്തിന്റെ 75 ശതമാനവും കേന്ദ്ര സർക്കാർ വാങ്ങും.
إرسال تعليق