കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ (എച്ച്‌ആര്‍എ) വര്‍ദ്ധിപ്പിച്ചു
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വീട്ടുവാടക അലവന്‍സ് (എച്ച്‌ആര്‍എ) വര്‍ദ്ധിപ്പിച്ചു. 1 മുതൽ 3 വരെ ശതമാനമാണ് കൂട്ടിയത്. എക്സ്, വൈ, ഇസെഡ് നഗരങ്ങളില്‍ എച്ച്‌ആര്‍എ യഥാക്രമം അടിസ്ഥാന ശമ്പളത്തിന്റെ 27, 18, 9 ശതമാനം വീതമാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്.
നിലവില്‍ 24,16, 8 % ആണ്. 5400, 3600, 1800 രൂപ വീതമായിരിക്കും ഇനി കുറഞ്ഞ തുകയെന്നും ധനമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. ഏഴാം ശമ്പളക്കമ്മിഷന്‍ പ്രകാരം ഡിഎ 25 % കടക്കുമ്പ്രാപോഴുള്ള വര്‍ദ്ധനയാണിത്.
ഡിഎ 50 % കടക്കുമ്പോള്‍ എച്ച്‌ആര്‍എ 30, 20, 10 % വീതമാകും. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളാണ് കേരളത്തില്‍ 'വൈ' വിഭാഗത്തിലുള്ളത്. ബാക്കിയുള്ളവ 'സെഡ്' വിഭാഗത്തിലാണ്. രാജ്യത്ത് ഡല്‍ഹി, ഗ്രേറ്റര്‍ മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, പുണെ, അഹമ്മദാബാദ് എന്നിവയാണ് 'എക്സ്' വിഭാഗത്തിലുള്ളത്.
إرسال تعليق