കെ.സി.ബി.സി മീഡിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
സന്തോഷ് ജോര്‍ജ്ജ് കുളങ്ങര (മാധ്യമം), പ്രൊഫ. എസ്. ജോസഫ് (സാഹിത്യം), കമാന്‍ഡര്‍ അഭിലാഷ് ടോമി (യുവപ്രതിഭ), ഡോ. പയസ് മലേക്കണ്ടത്തില്‍ (ദാര്‍ശനികം) എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍.
ഗുരുപൂജാ പുരസ്‌ക്കാരങ്ങള്‍ കെ. ജി. ജോര്‍ജ്ജ്, സിസ്റ്റർ ഡോ. വിനീത സി.എസ്.എസ്.ടി, ആന്റണി പൂത്തൂര്‍ ചാത്യാത്ത്, ടോമി ഈപ്പന്‍ എന്നിവര്‍ക്കാണ് സമര്‍പ്പിക്കുക.
കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
മാധ്യമ പ്രവര്‍ത്തകനും സഫാരി ടിവിയുടെ സ്ഥാപകനുമാണ് മാധ്യമ അവാര്‍ഡിന് അര്‍ഹനായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര. ദൃശ്യ-ശ്രാവ്യ മേഖലകളില്‍ നടത്തിയ മൂല്യാധിഷ്ഠിത സംഭാവനകള്‍ക്കാണ് പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുര്സ്‌കാരത്തിന് സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയെ അര്‍ഹനാക്കിയത്.
സാഹിത്യ അവാര്‍ഡിന് അര്‍ഹനായ കവി പ്രൊഫ. എസ് ജോസഫ്, എറണാകുളം മഹാരാജാസ് കോളേജിലെ അദ്ധ്യാപകനാണ്.
ജീവിതത്തിന്റെ ഭിന്നമേഖലകളില്‍ പ്രചോദനാത്മകമായ സംഭാവനകള്‍ നല്‍കിയ കമാന്‍ഡര്‍ അഭിലാഷ് ടോമിയാണ് യുവപ്രതിഭാ അവാര്‍ഡിന് അര്‍ഹനായിട്ടുള്ളത്.
ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ പേരിലുള്ള ദാര്‍ശനിക വൈജ്ഞാനിക അവാര്‍ഡ് ഡല്‍ഹി ജെ. എന്‍. യുവിലെ ചരിത്രവിഭാഗം പ്രൊഫസര്‍ ഡോ. പയസ് മലേക്കണ്ടത്തിലിന് നല്‍കും.
إرسال تعليق