ഫാ. സ്റ്റാൻ സ്വാമിയുടെത് പോരാട്ടത്തിൻ്റെ ജീവിതം: വൈഎംസിഎ

ഫാ. സ്റ്റാൻ സ്വാമിയുടെത് പോരാട്ടത്തിൻ്റെ ജീവിതം: വൈഎംസിഎ 
കോട്ടയം: ഫാ. സ്റ്റാൻ സ്വാമി പാർശ്വവത്കരിക്കപ്പെട്ടവർക്കും ആദിവാസികളുടെ ക്ഷേമത്തിനു വേണ്ടിയുള്ള ജീവിതമായിരുന്നുവെന്ന് വൈഎംസിഎ കോട്ടയം സബ്‌ റീജിയൺ. ദുർബലവിഭാഗങ്ങളെ ചൂഷണം ചെയ്യുന്നവർക്ക് എതിരെ ശബ്ദമുയർത്തിയ വൈദികന് ഇന്ത്യൻ ഭരണഘടനയുടെ നീതി നിഷേധമുണ്ടായോ എന്ന് ഭരണകൂടം വിലയിരുത്തണമെന്നും അനുസ്മരണ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ചെയർമാൻ ലിജോ പാറെക്കുന്നുംപുറം ആവശ്യപ്പെട്ടു. യോഗത്തിൽ  വൈസ്‌ ചെയര്‍മാന്‍ ജോബി ജെയ്ക് ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ ജോമി കുര്യാക്കോസ്, ബ്രിട്ടോ ബാബു, എം. സി. ജോസഫ്, കുറിയാക്കോസ് തോമസ്, രാജന്‍ സഖറിയ, ബെന്നി പൗലോസ്, ജോസ് പുന്നൂസ്, സജി എം. നൈനാന്‍, ആശ ബിനോ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

أحدث أقدم