തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചു


രാജവെമ്പാലയുടെ കടിയേറ്റിട്ടും മരിച്ചില്ല; ആനന്ദം അനുഭവിച്ചുവെന്ന്  രാജസ്ഥാനിലെ യുവാക്കള്‍ | cobra's kiss| cobra's venom| rajasthan| snake bite

തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചു. കാട്ടക്കട സ്വദേശി അർഷാദ് ആണ് മരിച്ചത്.

കൂട് വൃത്തിയാക്കുന്നതിനിടെയാണ് അർഷാദിന് പാമ്പുകടി ഏറ്റത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.


ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. മൃഗശാലയിലെ അനിമൽ കീപ്പർ ആണ് അർഷാദ്. സംഭവം നടന്നതിന് പിന്നാലെ സഹപ്രവർത്തകരോട് വിവരം പറഞ്ഞതിന് പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് വിവരം. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല.

Post a Comment

വളരെ പുതിയ വളരെ പഴയ