ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു.
ഷൊർണുരിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോകുന്ന വേണാട് എക്സ്പ്രസിന്റെ ബോഗി ആണ് വേർപെട്ടത്. വേഗം കുറവായിരുന്നതിനാൽ വൻ അപകടം ഒഴിവായി. അങ്കമാലിക്ക് അടുത്ത് ചൊവ്വരയിൽ എത്തിയപ്പോഴാണ് സംഭവം. പ്രശ്നം പരിഹരിച്ചതിനു ശേഷം വേണാട് ട്രെയിൻ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. അറ്റകുറ്റപ്പണി വേണ്ടി വന്നതോടെ ഒരു മണിക്കൂർ വൈകിയാണ് വേണാട് യാത്ര പുന:രാരംഭിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ