ഐപിഎല്‍ 2021; സെപ്റ്റംബര്‍ 19 മുതൽ പുന:രാരംഭിക്കും.

ഐപിഎല്‍ 2021; സെപ്റ്റംബര്‍ 19 മുതൽ  പുന:രാരംഭിക്കും.

ബാംഗ്ലൂര്‍: കോവിഡ് വ്യാപനം മൂലം നിര്‍ത്തി വെച്ച ഐപിഎല്‍ സെപ്റ്റംബര്‍ 19ന് യൂഎഎയില്‍ പുനരാരംഭിക്കുന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തോടെയാകുമെന്ന് അടുത്ത വൃത്തങ്ങള്‍. ദുബായ് സ്റ്റേഡിയത്തിലായിരിക്കും മത്സരം. ഐപിഎല്ലില്‍ അവശേഷിക്കുന്ന 31 മത്സരങ്ങള്‍, ദുബായ്, അബദാബി, ഷാര്‍ജ എന്നീ മൂന്ന് സ്റ്റേഡിയങ്ങളിലാണ് നടക്കുക. ഒക്ടോബര്‍ 15ന് ദുബായിയില്‍ ആണ് ഫൈനല്‍. ആദ്യ ക്വാളിഫയര്‍ മത്സരത്തിനും ദുബായ് ആണ് വേദിയാകുക. ഒക്ടോബര്‍ 10 നാണ് മത്സരം. രണ്ടാം ക്വാളിഫയറും, എലിമിനേറ്റര്‍ മത്സരവും ഒക്ടോബര്‍ 11, 13 ദിവസങ്ങളില്‍ ഷാര്‍ജയിലാണ് നടക്കുക.
      2021 മേയ് നാലിനാണ് താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ബിസിസിഐ ഐപിഎല്‍ മാറ്റി വെച്ചത്. മത്സരം നിര്‍ത്തി വെച്ചതിനു പിന്നാലെ ബിസിസിഐ പുറത്തിറക്കിയ പ്രസ്താവനയില്‍, കളിക്കാരുടെയും, ടീം അംഗങ്ങളുടെയും മറ്റു സംഘടകരുടെയും സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഐപിഎല്‍ നിര്‍ത്തി വെക്കാന്‍ ബിസിസിഐയും ഐപിഎല്‍ ഗവേര്‍ണിംഗ് കൗണ്‍സിലും തീരുമാനിച്ചത് എന്ന് വ്യക്തമാക്കിയിരുന്നു.
       മത്സരം പകുതി വഴിയില്‍ നിര്‍ത്തി വെച്ചതിനെ തുടര്‍ന്ന് ബ്രോഡ്കാസ്റ്റിംഗ്, സ്‌പോണ്‍സര്‍ഷിപ് എന്നീ വിഭാഗത്തില്‍ ബിസിസിഐക്ക് ഏതാണ്ട് 2000 കോടി രൂപയുടെ നഷ്ടമുണ്ടായതായും റിപ്പേര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
      നേരത്തെ നടന്ന ബിസിസിഐയുടെ സ്പെഷ്യല്‍ ജനറല്‍ യോഗത്തിലാണ് ബാക്കി മത്സരങ്ങള്‍ യുഎഎയില്‍ നടത്താന്‍ തീരുമാനമായത്. സെപ്റ്റംബര്‍ - ഒക്ടോബര്‍ സമയങ്ങളിലെ ഇന്ത്യയിലെ കാലവര്‍ഷം കണക്കിലെടുത്ത് ബാക്കി ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയില്‍ നടത്താന്‍ തീരുമാനിച്ചതായി ബിസിസിഐ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ