ഫോട്ടോസ്റ്റാറ്റ്, ഡി.ടി.പി നിരക്ക് വര്‍ദ്ധിപ്പിച്ചു.
ഇന്റര്‍നെറ്റ്, ഡി.ടി.പി. ഫോട്ടോസ്റ്റാറ്റ്, ഓണ്‍ലൈന്‍ സേവനങ്ങള്‍ ക്ക് നിരക്ക് വര്‍ദ്ധിപ്പിച്ചു. ആഗസ്ത് ഒന്നാം തീയതി മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും. സേവനദാദാക്കളുടെ സംഘടനയായ ഐ.ഡി.പി.ഡബ്ല്യു.എ. അറിയിച്ചതാണിത്. ഫോട്ടോസ്റ്റാറ്റ് 20 കോപ്പി വരെ മൂന്നു രൂപയും അതില്‍ കൂടുതലുണ്ടെങ്കില്‍ രണ്ടു രൂപയും. ഐഡി കാര്‍ഡിന് ഇരുപുറവും എടുത്താല്‍ 5 രൂപയും ഡി.ടി.പി, ഇംഗ്ലീഷിനും മലയാളത്തിനും ഒരു A4 ന് 100 രൂപ, തിരിച്ചറിയല്‍ കാര്‍ഡ് ലാമിനേറ്റ് പെയ്യാന്‍ 30 രൂപയും A4 ആണെങ്കില്‍ 60 രൂപയുമാക്കി. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം വൈദ്യുതി ചാര്‍ജ്ജ് തുടങ്ങിയവ കാരണം 2011ല്‍ പുനഃക്രമീകരിച്ച സര്‍വീസ് ചാര്‍ജ്ജാണ് വര്‍ദ്ധിപ്പിക്കുന്നതെന്ന് അസോസിയേഷന്‍ അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ