കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് കൂടുന്നു; ആശങ്ക അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് വ്യാപനം കൂടുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് ചേർന്ന പുനഃസംഘടിപ്പിക്കപ്പെട്ട കേന്ദ്രമന്ത്രിസഭയുടെ ആദ്യ മന്ത്രിസഭായോഗത്തിലാണ് മോദി ആശങ്ക അറിയിച്ചത്.
ജനങ്ങളുടെ ശ്രദ്ധക്കുറവാണ് കോവിഡ് വ്യാപനം കുറയാത്തതിന്റെ കാരണമായി പ്രധാനമന്ത്രി ചൂണ്ടികാണിക്കുന്നത്. മാസ്ക്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള ആൾക്കുട്ടങ്ങളുടെ വീഡിയോ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് ഗൗരവതരമാണെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന സർക്കാരുകൾ ഇനിയും കാര്യക്ഷമമായി ഇക്കാര്യത്തിൽ ഇടപെടുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ