പാചകവാതക വില വർദ്ധിപ്പിച്ചു
കൊച്ചി: തുടര്‍ച്ചയായ ഇന്ധനവില വര്‍ദ്ധനയ്ക്ക് പിന്നാലെ രാജ്യത്ത് പാചകവാതക സിലിണ്ടറുടെ വിലയും വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറുകള്‍ക്കും വാണിജ്യ സിലിണ്ടറുകള്‍ക്കും വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ കൊച്ചിയിലെ വില 841.50 രൂപയായി. വാണിജ്യ സിലിണ്ടറുകള്‍ക്ക് 80 രൂപ കൂട്ടിയപ്പോള്‍ വില 1550 രൂപയായി. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വന്നു. രാജ്യത്ത് തുടര്‍ച്ചയായ ഇന്ധനവില വര്‍ദ്ധനവിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കുടുംബ ബജറ്റ് താളം തെറ്റിച്ച് പാചകവാതക വിലയും വര്‍ദ്ധിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം മാത്രം രാജ്യത്ത് 17 തവണയാണ് ഇന്ധനവില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ