പൊൻകുന്നം സബ് ജയിലിലെ 32 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
പൊൻകുന്നം: 27 തടവുകാർക്കും അഞ്ച് ജീവനക്കാർക്കുമാണ് രോഗം പിടിപെട്ടത്. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റി.
ജീവനക്കാർ വീടുകളിലും തടവുകാർ പ്രത്യേക സെല്ലിലുമാണ് കഴിയുന്നത്. ആർക്കും ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ജയിൽ അധികൃതർ അറിയിച്ചു.
51 തടവുകാരും 16 ജീവനക്കാരുമാണ് സ്പെഷൽ ജയിലിലുള്ളത്. അടുക്കളയിലെ ഒരു ജീവനക്കാരനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നാലെ എല്ലാവർക്കും പരിശോധന നടത്തിതിയപ്പോഴാണ്, ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ