രാജ്യത്തെ കൊവിഡ് മാനദണ്ഡങ്ങൾ ആഗസ്റ്റ് 31 വരെ നീട്ടി

രാജ്യത്തെ കൊവിഡ് മാനദണ്ഡങ്ങൾ ആഗസ്റ്റ് 31 വരെ നീട്ടി


രാജ്യത്തെ കൊവിഡ് മാനദണ്ഡങ്ങൾ ആഗസ്റ്റ് 31 വരെ നീട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും ചില സംസ്ഥാനങ്ങളിൽ കേസുകൾ വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ നീട്ടിയത്.

സംസ്ഥാനങ്ങൾ ടെസ്റ്റ്‌- ട്രീറ്റ്- ട്രാക്ക് – വാക്‌സിനേറ്റ് എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും, കൊവിഡ് പ്രോട്ടോക്കോളുകൾ ജനങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കണ്ടെയ്ൻമെന്റ് സോണുകളിൽ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ പാലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. കൊവിഡ് കേസുകൾ കുറയാത്ത സാഹചര്യത്തിൽ കേന്ദ്ര സംഘം കേരളത്തിൽ എത്തി സ്ഥിതിഗതികൾ പരിശോധിക്കും.


Post a Comment

വളരെ പുതിയ വളരെ പഴയ