കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖല ബാങ്കുകൾ നിക്ഷേപകർക്ക് കൂടുതൽ പലിശ വാഗ്ദാനംചെയ്യുന്നു.
ഒരു ഡോസെങ്കിലും പ്രതിരോധ കുത്തിവെപ്പെടുത്തവർക്ക് സ്ഥിരനിക്ഷേപത്തിന് 0.30ശതമാനം അധികപലിശയാണ് യൂക്കോ ബാങ്ക് വാഗ്ദാനംചെയ്തിട്ടുള്ളത്. 999 ദിസവക്കാലയളവിലെ നിക്ഷേപത്തിനാണിത് ബാധകം.
സെൻട്രൽ ബാങ്കിന്റെ പദ്ധതി പ്രകാരം വാക്സിനെടുത്ത നിക്ഷേപകർക്ക് കാൽശതമാനം പലിശയാണ് അധികം നൽകുക. ഇമ്യൂൺ ഇന്ത്യ ഡെപ്പോസിറ്റ് സ്കീം-എന്നപേരിലാണ് പദ്ധതി അറിയപ്പെടുന്നത്. 1,111 ദിവസമാണ് നിക്ഷേപത്തിന്റെ കാലാവധി.
പുതിയ നിക്ഷേപങ്ങൾക്കാണ് അധിക പലിശ ബാങ്കുകൾ വാഗ്ദാനംചെയ്തിട്ടുള്ളത്. വരുംദിവസങ്ങളിൽ കൂടുതൽ ബാങ്കുകൾ പദ്ധതിയുമായി രംഗത്തുവന്നേക്കും.
സ്വർണവില പവന് 80 രൂപകൂടി 36,720 രൂപയായി - കൂടുതൽ വായിക്കാം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ