സ്വർണവില പവന് 80 രൂപകൂടി 36,720 രൂപയായി

 


സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 80 രൂപകൂടി 36,720 രൂപയായി. ഗ്രാമിന് 10 രൂപകൂടി 4590 രൂപയുമായി. 36,640 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.


ആഗോള വിപണിയിൽ വിലയിൽ കാര്യമായ വ്യതിയാനമില്ല. സ്പോട് ഗോൾഡ് വില ഔൺസിന് 1900 ഡോളർ നിലവാരത്തിലാണ്. ഡോളർ ദുർബലമായതും ബോണ്ട് ആദായത്തിൽ കുറവുണ്ടായതുമാണ് വില പിടിച്ചുനിർത്തിയത്.


അതേസമയം, രാജ്യത്തെ കമ്മോഡിറ്റി വിപണിയിൽ വിലയിടിവ് രേഖപ്പെടുത്തി. പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 0.3ശതമാനം വിലകുറഞ്ഞ് 49,131 രൂപയിലെത്തി. മുൻ വ്യാപാരദിനത്തിൽ വിലയിൽ നേരിയ വർധനവുണ്ടായിരുന്നു.


"കുട്ടികളുടെ നഗ്നദൃശ്യം തിരഞ്ഞു; പാഞ്ഞെത്തി പൊലീസ്‌: ടെക്കികള്‍ ഉള്‍പ്പെടെ 28 അറസ്റ്റ്‌" - വിശദമായി വായിക്കുക 

Post a Comment

വളരെ പുതിയ വളരെ പഴയ