പ്രധാനമന്ത്രി ശ്രാം യോഗി മാൻ ധൻ യോജന (PM SYM)യുടെ യോഗ്യതകൾ പ്രഖ്യാപിച്ചു.

കേന്ദ്ര സർക്കാരിന്റെ ഏറ്റവും വലിയ പെൻഷൻ പദ്ധതിയായ പ്രധാനമന്ത്രി ശ്രാം യോഗി മാൻ ധൻ യോജന (PM SYM)യുടെ യോഗ്യതകൾ പ്രഖ്യാപിച്ചു.

ന്യൂഡൽഹി: അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പ്രതിമാസം 3000 രൂപ പെൻഷൻ നൽകുന്ന പദ്ധതിയാണ് 2019ലെ കേന്ദ്ര ബഡ്ജറ്റിൽ മന്ത്രി പീയുഷ് ഗോയൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി ശ്രാം യോഗി മാൻ ധൻ യോജന. പ്രതിമാസ വരുമാനം 15,000 രൂപയോ അതിൽ താഴെയോ ഉളളവരെയാണ് പദ്ധതിയിൽ ചേർക്കുക. 18നും 40നും ഇടയിൽ പ്രായമുള്ളവരുമാകണം. ആദായ നികുതി അടയ്ക്കുന്നവരോ മറ്റ് പെൻഷൻ പദ്ധതികളായ എൻ.പി.എസ്, ഇ.എസ്.ഐ, ഇ.പി.എഫ് തുടങ്ങിയ പദ്ധതികളിലൊന്നും അംഗങ്ങളായവരോ ആകരുതെന്നും നിർദ്ദേശമുണ്ട്. പദ്ധതി പ്രകാരം വരിക്കാരൻ മരിക്കുമ്പോൾ ഭാര്യക്ക് പദ്ധതിയിൽ തുടരാം. 
       അടുത്തുള്ള കോമൺ സർവീസ് സെന്റർ (CSC) വഴിയാണ് പദ്ധതിയിൽ ചേരേണ്ടത്. സേവിംഗ്സ് ബാങ്ക് അക്കൗണ്ട് (ജൻധൻ അക്കൗണ്ടായാലും മതി), ആധാർ കാർഡ് എന്നിവ നൽകി വേണം രജിസ്റ്റർ ചെയ്യാൻ. പദ്ധതി പ്രകാരം ഒരാൾക്ക് 60 വയസാകുമ്പോൾ പ്രതിമാസം 3000 രൂപ പെൻഷൻ ലഭിക്കും. പദ്ധതിയിൽനിന്ന് ഇടയ്ക്കു വെച്ച് പിന്മാറാൻ അവസരമുണ്ട്. പദ്ധതിയിൽ ചേർന്ന് പത്തു വർഷത്തിനുമുമ്പാണ് പിന്മാറുന്നതെങ്കിൽ അയാൾ അടച്ച തുക മാത്രമാണ് തിരിച്ചു കിട്ടുക. അതോടൊപ്പം എസ്.ബി അക്കൗണ്ട് പലിശയും ലഭിക്കും. 18 വയസ്സുള്ള ഒരാൾക്ക് പദ്ധതിയിൽ ചേരാൻ പ്രതിമാസം 55 രൂപയാണ് അടയ്ക്കേണ്ടി വരിക. സർക്കാരും സമാനമായ തുക അതോടൊപ്പം നിക്ഷേപിക്കും. പ്രായം കൂടുന്നതിനനുസരിച്ച് അടയ്ക്കേണ്ട തുകയിലും വർദ്ധനവുണ്ടാകും. കൂടിയ മാസതവണ 200  രൂപയാണ്.
         താഴെപ്പറയുന്ന ജോലി ചെയ്യുന്നവർക്ക് 60 വയസ് കഴിയുമ്പോൾ, ഈ പദ്ധതി പ്രകാരം പെൻഷൻ ലഭിക്കും.

1) തയൽ 
2) സ്വയംസഹായ സംഘങ്ങൾ
3) കൂലി വേലകൾ ചെയ്യുന്നവർ 
4) വീട്ടു ജോലിക്കാർ, വീട്ടുസഹായി,
5) കമ്പ്യൂട്ടർ ഓപ്പറേറ്റർ 
6) ബ്യൂട്ടീഷ്യൻ 
7) പാവ (കളിപ്പാട്ടങ്ങൾ) നിർമ്മാണം 
8) ചന്ദന തിരി നിർമ്മാണം 
9) ആശ & അംഗൻവാടി വർക്കർ 
10) സൈക്കിൾ റിപ്പയറിങ് 
11) സ്ട്രീറ്റ് വെണ്ടർമാർ
12) ഉച്ചഭക്ഷണ തൊഴിലാളികൾ
13) ചുമട്ടു തൊഴിലാളികൾ
14) ഇഷ്ടിക, ചൂല് തൊഴിലാളികൾ
15) ചെരിപ്പുകുത്ത് തൊഴിലാളികൾ
16) ചീപ്പ് പിക്കറുകൾ
17) ഗാർഹിക തൊഴിലാളികൾ
18) മേസ്തിരിമാർ 
19) റിക്ഷക്കാർ 
20) ഭൂരഹിത കർഷകർ & തൊഴിലാളികൾ
21) കർഷകത്തൊഴിലാളികൾ
22) നിർമ്മാണ തൊഴിലാളികൾ
23) ബീഡിത്തൊഴിലാളികൾ
24) കൈത്തറി തൊഴിലാളികൾ
25) തുകൽ തൊഴിലാളികൾ
26) ഓഡിയോ വിഷ്വൽ തൊഴിലാളികളും മറ്റു ജോലിയും 
27) ബുക്ക് ബൈന്റിംഗ് 
28) കേബിൾ ഓപ്പറേറ്റർ 
29) കാർപെന്റർ 
30) കശുവണ്ടി തൊഴിലാളികൾ
31) കാറ്ററിങ് 
32) ക്ലോത്തു പ്രിന്റിംഗ് 
33) കാന്റീൻ & ജോലിക്കാർ 
34) കൊറിയർ സർവീസ് 
35) കോച്ചിങ് സർവീസ് 
36) കൺസ്ട്രഷൻ ജോലിക്കാർ 
37) ഡാറ്റ എൻട്രി ഓപ്പറേറ്റർ 
38) വെൽഡിങ് 
39) വർക്ക് ഷോപ്പ് ജോലിക്കാർ 
40) ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ etc.
41) റബ്ബർ വെട്ടു ജോലിക്കാർ 
42) ടെലഫോൺ ബൂത്ത് ജീവനക്കാർ 
43) ചെറുകിട കച്ചവടക്കാർ 

               പരസ്യം
 വീട്ടുജോലിയ്ക്ക് ആവശ്യമുണ്ട്

കോട്ടയത്തെ ഫ്ലാറ്റിൽ പ്രായമായ അമ്മയെ നോക്കാനും അത്യാവശ്യം വീട്ടുജോലി ചെയ്യാനുമായി 45 വയസ്സിന് താഴെയുള്ള സ്ത്രീയെ ആവശ്യമുണ്ട്. വീട്ടിൽ നിന്ന് ജോലി ചെയ്യാൻ താൽപ്പപര്യമുള്ളവർ ബന്ധപ്പെടുക.
 81 56 98 16 55

Post a Comment

വളരെ പുതിയ വളരെ പഴയ