തിരുവല്ല ∙ കാലാവസ്ഥാ മാറ്റം പീലി വിടർത്തുമ്പോൾ മയിലുകൾ നാട്ടിൽ പുറങ്ങളിൽ ചുവടുവയ്ക്കുന്നു. വീടുകളുടെ മുറ്റത്തും സിറ്റ് ഔട്ടിലും പുരയിടങ്ങളിലും മയിലുകൾ എത്തുന്നുണ്ട്. തിരുവല്ല , മല്ലപ്പള്ളി താലൂക്കിന്റെ പലഭാഗങ്ങളിലും 2 മാസമായി മയിലിനെ കാണാം.
കേരളത്തിലെ കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളും വരണ്ട കാലാവസ്ഥ പടരുന്നതും കാട്ടിൽ തീറ്റ കുറഞ്ഞതും വന്യമൃഗങ്ങളുടെ ശല്യവുമാണ് മയിലുകൾ നാട്ടിലേക്ക് ഇറങ്ങാൻ കാരണമെന്ന് പക്ഷി നിരീക്ഷകരും ശാസ്ത്രജ്ഞരും വിലയിരുത്തുന്നു. വേനൽ സീസണിൽ എത്തിയ ഇവ കാലവർഷത്തോടെ കാട്ടിലേക്കു മടങ്ങാനാണ് സാധ്യത.

إرسال تعليق