പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ഹംഗാമ 2 എന്ന ഡിസ്നി ഹോ്ട്ട്സ്റ്റാറിന് വിറ്റു. 30 കോടി രൂപയ്ക്കാണ് ഹോട്ട് സ്റ്റാർ ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയത്.
പരേഷ് റാവൽ, ശിൽപ്പ ഷെട്ടി, പ്രണീത സുഭാഷ്, മീസാൻ ജാഫ്റി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആറ് വർഷത്തെ ഇടേവളയ്ക്ക് ശേഷം പ്രിയദർശൻ ബോളിവുഡിൽ സംവിധാനം ചെയ്ത ചിത്രമാണ് ഹംഗാമ2. ഈ ചിത്രം 2003 ൽ പുറത്തിറങ്ങിയ ഹാംഗാമയുടെ തുടർച്ചയല്ലെന്ന് പ്രിയദർശൻ വ്യക്തമാക്കിയിരുന്നു. അക്ഷയ് ഖന്ന, പരേഷ് റാവൽ, അഫ്താബ് ശിവദാസാനി, റിമി സെൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രിയദർശന്റെ പൂച്ചക്കൊരു മൂക്കുത്തിയുടെ റീമേക്കായിരുന്നു ഹംഗാമ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ