പെട്രോൾ വില നൂറിലേക്ക് കുതിക്കുന്നു


തിരുവനന്തപുരം: പെട്രോൾ വില നൂറിലേക്ക് കുതിക്കുന്നു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയും വർധിപ്പിച്ചു. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 98.70 രൂപയും ഡീസൽ വില 93.93 രൂപയും എത്തി.


കഴിഞ്ഞ 6 മാസത്തിനിടയിൽ 46 തവണയാണ് ഇന്ധനവില വർധിപ്പിച്ചത്. 180 ദിവസത്തിനിടയിൽ പെട്രോളിന് 11.99 രൂപയും ഡീസലിന് 13.21 രൂപയും വർധിച്ചു.


രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, ബിഹാർ, മണിപ്പൂർ, ജമ്മു കാശ്മീർ, ലഡാക്ക് എന്നീ രാജ്യങ്ങളിൽ പെട്രോൾ വില നൂറുകടന്നു. ഒഡീഷ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ചില ഇടങ്ങളിൽ ഡീസൽ വിലയും നൂറ് കടന്നു.


Post a Comment

വളരെ പുതിയ വളരെ പഴയ