കെ. ആർ. രാജൻ എൻ.സി.പി. സംസ്ഥാന ജനറൽ സെക്രട്ടറിയാകും.

കെ. ആർ. രാജൻ എൻ.സി.പി. സംസ്ഥാന ജനറൽ സെക്രട്ടറിയാകും. 
കൊച്ചി: കെ. ആർ. രാജൻ എൻ.സി.പി. സംസ്ഥാന ജനറൽ സെക്രട്ടറിയാകും. എൻ.സി.പി. സംസ്ഥാന കമ്മിറ്റി ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ് പി. സി. ചാക്കോ കൊച്ചിയിൽ പ്രഖ്യാപിച്ചു.
      പി.കെ രാജന്‍ മാസ്റ്റര്‍ (തൃശൂര്‍) വൈസ് പ്രസിഡന്റായി തുടരും. കോണ്‍ഗ്രസ്സിന്റെ സംസ്ഥാന നേതൃപദവികളില്‍ നിന്ന് എന്‍.സി.പിയില്‍ എത്തിയ അഡ്വ. പി. എം. സുരേഷ് ബാബു (കോഴിക്കോട്), ലതിക സുഭാഷ് (കോട്ടയം), എന്നിവര്‍ പുതിയ വൈസ് പ്രസിഡന്റുമാരാകും. 
       കെ.എസ്.യു. (എസ്) മുന്‍ സംസ്ഥാന പ്രസിഡന്റും എന്‍.എസ്.എസ്. എച്ച്ആര്‍ വിഭാഗം മുന്‍മേധവിയുമായ  കെ. ആര്‍. രാജന്‍,  സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ്. വാഴൂർ എൻ.എസ്.എസ്. കോളജ് യൂണിയൻ ചെയർമാൻ, തുടർച്ചയായി 3 വർഷം യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ , കെ.എസ്.യു കോട്ടയം ജില്ലാ പ്രസിഡന്റ്, കലാശാലാ പത്രാധിപർ, യൂത്ത് കോൺഗ്രസ്റ്റ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. പാമ്പാടി സ്വദേശിയായ രാജൻ സോവ്യറ്റ് റഷ്യയിൽ നടന്ന ലോക യുവജന മേളയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു.
       തൃശൂര്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ. വി. വല്ലഭന്‍, മുന്‍ പി.എസ്.സി മെമ്പറും ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് മലയാള വിഭാഗം മുന്‍മേധവിയുമായ പ്രൊഫ. ജോബ് കാട്ടൂര്‍ (കോഴിക്കോട്), സുബാഷ് പുഞ്ചക്കോട്ടില്‍ (കോട്ടയം), വി. ജി. രവീന്ദ്രന്‍ (എറണാകുളം), ഡോ: സി. പി. കെ. ഗുരുക്കള്‍ (മലപ്പുറം), മാത്യൂസ് ജോര്‍ജ്ജ് (പത്തനംതിട്ട), റസാഖ് മൗലവി (പാലക്കാട്), എം. അലിക്കോയ (കോഴിക്കോട്), ആലീസ് മാത്യൂ (മലപ്പുറം), എന്നിവരാണ്  മറ്റു ജനറല്‍  സെക്രട്ടറിമാര്‍. എന്‍.സി.പി. ദേശീയ സെക്രട്ടറി എന്‍. എ. മുഹമ്മദ് കുട്ടി ട്രഷററുടെ ചുമതല വഹിക്കും. 

Post a Comment

വളരെ പുതിയ വളരെ പഴയ