ആനവണ്ടിയും കെഎസ്ആർടിസിയും കേരളത്തിന് സ്വന്തം

ആനവണ്ടിയും കെഎസ്ആർടിസിയും  കേരളത്തിന് സ്വന്തം


കെ എസ് ആർ ടി സി എന്ന ചുരുക്കെഴുത്തും ആനവണ്ടി എന്ന ചുരുക്കപ്പേരും എംബ്ലവും ഇനി കേരളത്തിന്റെ സ്വന്തം കേരള സ്‌റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് മാത്രമായി തീർന്നു. രജിസ്ട്രി ഓഫ് ട്രേഡ് മാർക്ക്സിൻ്റെ ഉത്തരവ് പ്രകാരമാണിത്. കർണാടക സംസ്ഥാനവുമായി നടന്ന കേസിൽ കേരളത്തിന് അനുകൂലമായ വിധിയാണ്  ഉണ്ടായിരിക്കുന്നത്. 2004 ൽ കെഎസ്ആർടിസി എന്ന ചുരുക്കപ്പേര് കേരളം ഉപയോഗിക്കരുതെന്നും അത് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും കാണിച്ച് കർണാടകയാണ് നിയമ നടപടി തുടങ്ങിയത്. എന്നാൽ, തുടർന്ന് കേരളം, കേരളത്തിന്റെ ഭാഗങ്ങൾ നിരത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന് മാത്രമായി കെഎസ്ആർടിസി എന്ന ചുരുക്കപ്പേരും ആനവണ്ടി എന്ന പേരും ലഭ്യമായിരിക്കുന്നത്. ഇനി മേലിൽ കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന് കെഎസ്ആർടിസി എന്ന ചുരുക്കപ്പേര് ഉപയോഗിക്കാനാവില്ല.


Post a Comment

വളരെ പുതിയ വളരെ പഴയ