സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഇന്ന് മഴ കനത്തേക്കും. കേരള തീരം മുതല്‍ മഹാരാഷ്ട്രാ തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദപാത്തിയുടെ പശ്ചാത്തലത്തിലാണ് ഇന്ന് മഴ മുന്നറിയിപ്പുളളത്.  കേരളതീരത്ത് മണിക്കൂറില്‍ പരമാവധി 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും കടല്‍ പ്രക്ഷുഭ്ധമാകാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കടലേറ്റത്തിന് സാധ്യതയുള്ളതിനാല്‍ തീരദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ചൊവ്വാഴ്ചയോടെ സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ‍ജൂണ് പതിനൊന്നോടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.



Post a Comment

أحدث أقدم