സ്വയം കോവിഡ് പരിശോധന നടത്താൻ സഹായിക്കുന്ന കിറ്റ് ഉടൻ വിപണിയിൽ

സ്വയം കോവിഡ് പരിശോധന നടത്താൻ സഹായിക്കുന്ന കിറ്റ് ഉടൻ വിപണിയിൽ
കോവിഡ് പരിശോധന സ്വയം നടത്തുന്നതിനുള്ള ഇന്ത്യയുടെ ആദ്യത്തെ കിറ്റ് 'കോവിസെൽഫ്' അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ വിപണിയിൽ ലഭ്യമാകും.
      250 രൂപ വിലയുള്ള സ്വയം പരിശോധന കിറ്റ് സർക്കാരിന്റെ ഇ-മാർക്കറ്റിങ് സൈറ്റിലും ലഭിക്കും. സ്വയം കോവിഡ് പരിശോധന നടത്താൻ സഹായിക്കുന്ന കിറ്റിന് നേരത്തെ, ഐ.സി.എം.ആർ. അനുമതി നൽകിയിരുന്നു. 250 രൂപയുടെ കിറ്റ് ഉപയോഗിച്ച് നടത്തുന്ന റാപ്പിഡ് ആന്റിജൻ പരിശോധനയുടെ ഫലം 15 മിനിറ്റിൽ അറിയാം. കോവിഡ്-19ന്റെ ലക്ഷണമുള്ളവർ മാത്രം കിറ്റ് ഉപയോഗിച്ചാൽ മതി. തുടർച്ചയായുള്ള പരിശോധനയും ആവശ്യമില്ല. പോസിറ്റീവ് ആണെങ്കിൽ ആർ.ടി.പി.സി.ആർ. പരിശോധന നടത്തേണ്ടതില്ല. രോഗലക്ഷണമുള്ളവർക്ക് നെഗറ്റീവ് ഫലം ലഭിച്ചാൽ ഉടൻ ആർ.ടി.പി.സി.ആർ. പരിശോധന നടത്തണം.

Post a Comment

أحدث أقدم