കോവിഡ് പ്രതിസന്ധി; ഇടത്തരക്കാർക്ക് വായ്പകൾ അനുവദിക്കണമെന്ന് എ.കെ.സി.എച്ച്.എം.എസ്.
ലോക്ക് ഡൗൺ കാലത്തു കോവിഡ് മഹാമാരിയെ ഭയപ്പെട്ട്, വേലയും കൂലിയും ഇല്ലാതെ നിത്യദുരിതത്തിലും പട്ടിണിയിലും ആയിട്ടുള്ള അനേകം കുടുംബങ്ങളുണ്ട് സംസ്‌സ്ഥാനത്ത്. കോവിഡ് വന്നവരും വരാത്തവരും ഉൾപ്പടെയുള്ളവരെ സഹായിക്കേണ്ടത് സർക്കാരിന്റെ ബാദ്ധ്യതയാണ്. ആയതിനാൽ, ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിന്, ബാങ്ക് വായ്പകൾ അനുവദിക്കണമെന്നും അൻപതിനായിരം മുതൽ രണ്ടു ലക്ഷം രൂപാ വരെ വായ്പ
അനുവദിക്കുകയും, തിരിച്ചടവിനു 30 മാസ കലാവധിയും നൽകണമെന്നും അഖില കേരളാ ചേരമർ ഹിന്ദുമഹാസഭ സംസ്ഥാന പ്രസിഡന്റ് പി. എസ്. പ്രസാദ് ആവശ്യപ്പെട്ടു.
സമ്പന്നർക്ക് സമ്പത്തുണ്ട്. തീരെ ദരിദ്രർക്കു സർക്കാരും
സന്നദ്ധസംഘടനകളും
സഹായത്തിനുണ്ടായിരുന്നു. എന്നാൽ, ഇടത്തട്ടുകാരുടെ കാര്യം സഹായത്തിന് ആരുമില്ലാത്തതിനാൽ ദയനീയമാണ്. ഇവരെ സഹായിക്കാൻ
വായ്പയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല. സർക്കാർ സത്വരനടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
إرسال تعليق