പുതു തലമുറ എഴുത്തുകാർ സ്വന്തം കൃതികൾ വായിച്ച് വായനാ ദിനം ആചാരിച്ചു.
തലയോലപ്പറമ്പ് : വായനാ ദിനത്തോടനുബന്ധിച്ച് പുതുതലമുറ എഴുത്തുകാർ അവരുടെ സ്വന്തം കൃതികൾ വായിച്ച് വായനാദിനം ആചാരിച്ചത് വേറിട്ട ഒരു ചടങ്ങ് ആയി മാറി.
തലയോലപ്പറമ്പിലെ അക്ഷര മുറ്റമായ വൈക്കം മുഹമ്മദ് ബഷീർ കുടുംബ സമ്മേതം താമസിച്ചിരുന്ന ഫെഡറൽ നിലയത്തിന്റെ തിരുമുറ്റത്ത് വെച്ചാണ് ചടങ്ങ് നടത്തിയത്.
ബഷീർ സ്മാരക സമിതിയുടെ അമ്മ മലയാളത്തിന്റെ നേതൃത്വത്തിൽ നടത്തിയ വയനാ ദിനാഘോഷം ലിറ്ററേച്ചർ ഫോട്ടോ ഗ്രാഫറും എഴുത്തുകാരനുമായ മനോജ് ഡി. വൈക്കം, ഉത്ഘാടനം ചെയ്തുതു. യുവ കവി ജെസ്റ്റിൻ പി. ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എ. ശ്രീകല വൈക്കം, ബിജോ പൗലോസ്, മോഹൻ ഡി. ബാബു, പി. ജി. ഷാജിമോൻ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ. തലയോലപ്പറമ്പിൽ ബഷീർ അമ്മ മലയാളത്തിന്റെ ആഭിമുഖ്യത്തിൽ ഫെഡറൽ നിലയത്തിന്റെ മുറ്റത്ത് വെച്ച് നടത്തിയ വായനാദിനം ലിറ്ററേച്ചർ ഫോട്ടോഗ്രാഫർ മനോജ്.ഡി. വൈക്കം ഉത്ഘാടനം ചെയ്യുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ