അനിൽ കാന്ത് പുതിയ പൊലീസ് മേധാവി
തിരു.: സംസ്ഥാന പൊലീസ് മേധാവിയായി അനിൽ കാന്തിനെ നിയമിക്കുവാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിൽ റോഡ് സുരക്ഷാ കമ്മീഷണറാണ് അനിൽ കാന്ത്. ഡൽഹി സ്വദേശിയായ അനിൽ കാന്ത് 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്‌ഥനാണ്. കൽപ്പറ്റ എഎസ്‌പിയായാണ് പൊലീസിൽ സേവനം തുടങ്ങിയത്.
ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ ഇന്ന് സ്‌ഥാനമൊഴിഞ്ഞതോടെയാണ് പുതിയ ഡിജിപിയെ നിയമിക്കുന്നത്. യുപിഎസ്‌സി തയ്യാറാക്കിയ മൂന്നംഗ പാനലിൽ നിന്നാണ് അനിൽ കാന്തിനെ നിയമിച്ചത്. ഡിജിപിയായി ഇന്ന് വൈകിയിട്ട് ചുമതലയേറ്റു.
വിജിലൻസ് ഡയറക്‌ടർ കെ. സുദേഷ് കുമാർ, അഗ്‌നിസുരക്ഷാ സേനാ മേധാവി ബി. സന്ധ്യ എന്നിവരാണ് അനിൽ കാന്തിന് പുറമെ പാനലിലുണ്ടായിരുന്നത്. ആദ്യമായാണ് കേരളം ഈ സ്‌ഥാനത്തേക്ക് യുപിഎസ്‌സി ചുരുക്കപ്പട്ടികയിൽ നിന്ന് നിയമനം നടത്തുന്നത്. 12 പേരുടെ ലിസ്‌റ്റാണ് സംസ്‌ഥാന സർക്കാർ കൈമാറിയിരുന്നത്. ഇതിൽ നിന്നാണ് മൂന്നംഗ പാനൽ തയ്യാറാക്കിയത്.
إرسال تعليق