സൈനിക രഹസ്യങ്ങള്‍ ചോർത്തി പാക്കിസ്ഥാന് നൽകിയ മലപ്പുറം സ്വദേശി അറസ്റ്റിൽ

സൈനിക രഹസ്യങ്ങള്‍ ചോർത്തി പാക്കിസ്ഥാന് നൽകിയ മലപ്പുറം സ്വദേശി അറസ്റ്റിൽ

 By Mahesh Mangalathu

ബെഗളൂരു: ഇന്ത്യയുടെ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ പാകിസ്ഥാന്‍ ചാരന്‍മാരെ സഹായിച്ച മലപ്പുറം സ്വദേശി അറസ്റ്റിലായി. അനധികൃത ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയ രണ്ടു പേരാണ് പിടിയിലായത്.


        ആഴ്ചകള്‍ക്ക് മുൻപ് പാകിസ്ഥാന്‍ ചാരന്‍ കിഴക്കന്‍ ഇന്ത്യയിലെ ഒരു സൈനിക ഇന്‍സ്റ്റാളേഷനിലേക്കുള്ള ഒരു ഫോണ്‍ വിളി ചോര്‍ത്തിയതിനെ തുടര്‍ന്ന് കരസേനയുടെ സതേണ്‍ കമാന്‍ഡിലെ മിലിട്ടറി ഇന്റലിജന്‍സ് വിഭാഗം നടത്തിയ ഓപ്പറേഷനിലാണ് ഈ റാക്കറ്റ് പിടിയിലായത്.  

          മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലാട്ടി ബിന്‍ മുഹമ്മദ് കുട്ടി (36), തമിഴ്‌നാട് തിരുപ്പൂരില്‍ നിന്നുളള ഗൗതം ബി. വിശ്വനാഥന്‍ (27) എന്നിവരെയാണ് ബെംഗളൂരുവില്‍ ഭീകര വിരുദ്ധ സേനയും ഇൻറലിജന്‍സ് സ്ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.


Post a Comment

أحدث أقدم