നാളെ എട്ടു കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് വാക്സിനേഷന്‍

40-44 പ്രായ വിഭാഗത്തിലുള്ളവര്‍ക്ക്
 നാളെ എട്ടു കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് വാക്സിനേഷന്‍ 
കോട്ടയം ജില്ലയില്‍ നാളെ (ജൂണ്‍ 18)  എട്ടു കേന്ദ്രങ്ങളില്‍  40-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് കോവിഷീല്‍ഡ് വാക്സിന്‍ നല്‍കും.

വാക്സിന്‍ സ്വീകരിക്കുന്നതിന് www.cowin.gov.in പോര്‍ട്ടലില്‍ ബുക്ക് ചെയ്യണം.  രാവിലെ പത്തു മുതല്‍ ഉച്ച കഴിഞ്ഞ് രണ്ടു വരെയാണ് വാക്സിനേഷന്‍. 

കോവിഷീല്‍ഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ:-
1. മെഡിക്കല്‍ കോളേജ് കോട്ടയം
2. ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം
3. പാമ്പാടി താലൂക്ക് ആശുപത്രി
4. നാട്ടകം കുടുംബാരോഗ്യ കേന്ദ്രം
5. കൂടല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം
6. അറുന്നൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം
7. വൈക്കം താലൂക്ക് ആശുപത്രി
8. കറുകച്ചാല്‍ സാമൂഹികാരോഗ്യ കേന്ദ്രം 

ഇതു കൂടാതെ covid19.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് ഇന്ന്  വാക്സിനേഷന്‍ കേന്ദ്രം അനുവദിക്കപ്പെട്ട് മെസേജ് ലഭിച്ച മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്കും വിദേശത്തു പോകേണ്ടവര്‍ക്കും വാക്സിന്‍ നല്‍കും.

Post a Comment

വളരെ പുതിയ വളരെ പഴയ