വഴിയോര കച്ചവടക്കാർക്ക് ആശ്വാസ പദ്ധതി പ്രഖ്യാപിക്കണം
നാഷണലിസ്റ് കേരള കോൺഗ്രസ്
കൊച്ചി: കേരളത്തിൽ പതിനായിര കണക്കിന് കുടുംബങ്ങളും അവരെ ആശ്രയിച്ച് ജീവിതം നടത്തുന്ന ജീവനക്കാരുമടക്കം ഉപജീവനം നടത്തിയിരുന്ന വഴിയോര കച്ചവടങ്ങളും തട്ടുകടകളും അടച്ചു പൂട്ടിയിട്ട് ഒന്നര വർഷക്കാലത്തോളമായി. ഇന്നു വരെ സർക്കാർ തലത്തിൽ അവർക്ക് എന്തെങ്കിലും സഹായ ധനമോ മറ്റു ആനുകൂല്യങ്ങളോ നൽകാൻ തയ്യാറായിട്ടില്ല.
ബാങ്കുകളിൽ നിന്നും, വട്ടിപ്പലിശക്കാരിൽ നിന്നും ലോണെടുത്തും, ചിട്ടി പിടിച്ചുമാണ് ഈ പാവങ്ങൾ മുന്നോട്ട് പോയ്കൊണ്ടിരുന്നത്. എന്നാൽ കട തുറക്കാൻ കഴിയാത്തതിനാൽ ഇവർ കട ബാധ്യതകളിൽ തളർന്നിരിക്കുകയും, അർദ്ധ പട്ടിണിയിലേക്കും, മുഴു പട്ടിണിയിലേക്കും കൂപ്പ് കുത്തുകയുമാണ്. ആത്മഹത്യയുടെ വക്കിലുള്ള ഈ ജനതയെ സഹായിക്കാനോ, കൈ പിടിച്ചുയർത്തുവാനോ സർക്കാർ സന്നദ്ധമാവേണ്ടതുണ്ട്. 25,000 രൂപ വീതമെങ്കിലും പലിശ രഹിതമായ വായ്പാ പദ്ധതികൾ സർക്കാർ ഈ കച്ചവടക്കാർക്കു വേണ്ടി അടിയന്തിരമായി നടപ്പിലാക്കണം. എത്രയും പെട്ടെന്ന് ഇവരുടെ കടകൾ തുറന്നു പ്രവർത്തിക്കാനാവശ്യമായ നടപടികൾക്ക് സർക്കാർ അനുമതി നൽകണം. കടകൾ തുറന്നു പ്രവർത്തിക്കുന്നവരോട് പോലീസ് നിരന്തരമായി ശത്രുതാപരമായി പെരുമാറുന്നത് നിർത്തലാക്കുകയും വേണമെന്ന് നാഷണലിസ്റ്റ് കേരളാ കോൺഗ്രസ്റ്റ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ്, സംസ്ഥാന ജനറൽ സെകട്ടറി എം. എൻ. ഗിരി, നാഷണലിസ്റ്റ് വഴിയോര കച്ചവട യൂണിയൻ സംസ്ഥാന ചെയർമാൻ അയ്യൂബ് മേലേടത്ത് എന്നിവർ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ