രാജധാനി എക്സ്പ്രസ്സ്‌ ട്രെയിൻ പാളം തെറ്റി.

രാജധാനി എക്സ്പ്രസ്സ്‌ ട്രെയിൻ പാളം തെറ്റി.

ഡൽഹി – ഗോവ രാജധാനി എക്സ്പ്രസ്സാണ് ഇന്ന് രാവിലെ മഹാരാഷ്ട്രയിലെ രത്നഗിരിയിലെ തുരങ്കത്തിനുള്ളിൽ വെച്ച് പാളം തെറ്റിയത്. ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനിൽ നിന്ന് മഡ്ഗാവ് സ്റ്റേഷനിലേക്ക് പോയ ട്രെയിൻ ഖർബുഡെ തുരങ്കത്തിനുള്ളിൽ വച്ച് പാളം തെറ്റുകയായിരുന്നു.

സംഭവത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും മുംബൈയിൽ നിന്ന് 325 കിലോമീറ്റർ അകലെയാണ് അപകടം ഉണ്ടായതെന്നും അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


Post a Comment

أحدث أقدم