സിനിമാമേഖലയ്ക്കായി പ്രത്യേക പാക്കേജ് നടപ്പാക്കാൻ സമ്മര്‍ദ്ദം ശക്തമാക്കി സിനിമാ സംഘടനകള്‍
നിയന്ത്രണങ്ങള്‍ പാലിച്ച് സിനിമാ ചിത്രീകരണം നടത്താൻ അനുവദിയ്ക്കണമെന്ന് താരസംഘടനയായ അമ്മ ആവശ്യപ്പെട്ടു.
ഷൂട്ടിംഗ് അനുമതി നേടിയെടുക്കുന്നതിന് മുന്നോടിയായി സിനിമാ മേഖലയിലുള്ളവര്‍ക്കായി വാക്‌സിനേഷനും ആരംഭിച്ചു.
താരങ്ങള്‍, സഹായികള്‍, ആശ്രിതര്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങി സിനിമയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിയ്ക്കുന്നവര്‍ക്കായുള്ള വാക്‌സിനേഷനാണ് അമ്മയുടെ നേതൃത്വത്തില്‍ ആരംഭിച്ചത്. നടി മഞ്ജുവാര്യര്‍ വാക്‌സിനേഷന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണ നിലനില്‍ക്കുന്നതിനാല്‍ തീയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. എന്നാല്‍, സീരിയലുകള്‍ക്ക് അനുമതി നല്‍കിയ പോലെ ചിത്രീകരണത്തിനെങ്കിലും അനുമതി വേണമെന്നാണ് സിനിമാ സംഘടനകളുടെ ആവശ്യം. സിനിമാ മേഖലയുടെ പുനരുജ്ജീവനത്തിനായി പ്രത്യേക പാക്കേജെന്ന ആവശ്യവും സിനിമാ സംഘടനകള്‍ മുന്നോട്ടു വെയ്ക്കുന്നു.
ലോക്ക്ഡൗണ്‍ പിന്‍വലിച്ച് തീയറ്ററുകള്‍ തുറന്നാല്‍ മോഹന്‍ലാലിന്റെ ബിഗ്ബജറ്റ് ചിത്രമായ മരയ്ക്കാര്‍ ഓഗസ്റ്റ് 12 ന് റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 600 തീയേറ്ററുകളില്‍ ഒരേ സമയം പ്രദര്‍ശിപ്പിയ്ക്കാനാണ് തീരുമാനം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ