ഏപിഎൽ കുടുംബങ്ങൾക്ക് കൂടി സൗജന്യ അരി ലഭ്യമാക്കണമെന്ന് ബേബിച്ചൻ മുക്കാടൻ
ചങ്ങനാശേരി: ഏപിഎൽ (പൊതുവിഭാഗം) കുടുംബങ്ങൾക്ക് കൂടി സൗജന്യ അരി ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഓൾ ഇന്ത്യാ റേഷൻ കാർഡ് ഹോൾഡേഴ്സ് അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് ബേബിച്ചൻ മുക്കാടൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
നവംബർ മാസം വരെ കേന്ദ്ര സർക്കാർ 5 കിലോ അരി വീതം മഞ്ഞ, പിങ്ക് കാർഡിന് സൗജന്യമായി നൽകുന്നുണ്ട്. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരമാണ് ഇത് നൽകുന്നത്.
അതേ സമയം, രാജ്യത്തെ 80 കോടി മുൻഗണനാ വിഭാഗത്തിൽ പെട്ട ഗുണഭോക്താക്കൾ ഈ പദ്ധതിയ്ക്ക് പുറത്താണ്. കഴിഞ്ഞ വർഷം, മഹാമാരി ദുരിതം വിതച്ചപ്പോൾ പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങൾ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചിരുന്നു. ദുരിതമനുഭവിക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങൾക്ക് ആശ്വാസമേകാൻ കഴിയുന്നതാണ് പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ഈ പദ്ധതിയെന്ന് ബേബിച്ചൻ പറഞ്ഞു. എന്നാൽ, ഈ സൗജന്യ ഭക്ഷ്യധാന്യങ്ങൾ നീല, വെള്ള കാർഡ് ഉടമകൾക്ക് ലഭിക്കുന്നില്ല.
നല്ല നടപടി എന്റെ ആശംസകൾ
ردحذفApl കാർഡുകാരു ചിലരെങ്കിലും അതു വേണ്ടെന്നു വെക്കുമ്പോൾ അതു മറിച്ചു വിൽക്കാനുള്ള ഉദ്ദേശമൊന്നും ഈ വാക്കുകളിൽ ഇല്ലെങ്കിൽ ഒരിക്കൽ കൂടി ഞാൻ ആശംസകൾ അറിയിക്കുന്നു
إرسال تعليق