ആൻഡ്രോയിഡ് ആപ്പുകളിൽ അപകടകാരിയായ ജോക്കർ മാൽവെയറിനെ വീണ്ടും കണ്ടെത്തി . കഴിഞ്ഞ വർഷം ജോക്കർ മാൽവെയർ ബാധിച്ച നാൽപതോളം മൊബൈൽ ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ വ്യാപകമായി നീക്കം ചെയ്തതിന് പിന്നാലെയാണ് ഇപ്പോഴിതാ വീണ്ടും ജോക്കർ മാൽവെയർ അടങ്ങുന്ന എട്ടോളം ആപ്പുകൾ കണ്ടെത്തുകയും അവ നീക്കം ചെയ്യുകയും ചെയ്തിരിക്കുകയാണ് . ആക്സിലറി മെസേജ് , ഫാസ്റ്റ് മാജിക് എസ് എം എസ് , ഫ്രീ കാംസ്കാനർ , സൂപ്പർ മെസേജ് , എലമെന്റ് സ്കാനർ , ഗോ മെസേജസ് , ട്രാവൽ വാൾപേപ്പേഴ്സ് , സൂപ്പർ എസ് എം എസ് എന്നീ ആപ്പുകളിലാണ് ജോക്കർ മാൽവെയർ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിട്ടുളളത് .ഈ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്താലും ഇവ ഫോണിൽ ഉള്ളിടത്തോളം ജോക്കറിന് ഫോണിലെ വിവരങ്ങൾ ചോർത്താൻ കഴിയും . ബാങ്ക് പാസ് വേഡ് , ഒ ടി പി നമ്ബർ . എസ് എം എസ് , കോൺടാക്ട് ലിസ്റ്റ് മുതലായ നിരവധി വിവരങ്ങൾ നിങ്ങളുടെ ഫോണിൽ നിന്ന് ചോർത്താൻ ജോക്കറിന് സാധിക്കും .
വീണ്ടും ജോക്കർ വൈറസ് പ്ലേസ്റ്റോറിലെ ഈ എട്ട് ആപ്പുകൾ നിങ്ങളുടെ ഫോണിലുണ്ടോ ?
0

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ