ട്രെയിൻ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു.

ട്രെയിൻ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു.
തൃശൂര്‍: റെയില്‍വേ എന്‍ജിനീയറിംഗ് വിഭാഗത്തിലെ ഗ്യാംഗ് മാന്‍ ഹര്‍ഷന്‍ കുമാര്‍ ആണ് മരിച്ചത്. സഹപ്രവര്‍ത്തകന്‍ വിനീഷിന് ഗുരുതരമായി പരിക്കേറ്റു.
      ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. ഒല്ലൂരിനും തൃശ്ശൂരിനും ഇടയില്‍ ട്രാക്ക് പരിശോധിക്കുന്നതിനിടെയാണ് എന്‍ജിന്‍ ഇടിച്ചത്. മഴ കാരണം തടസ്സങ്ങള്‍ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു ഇരുവരും. ഇതിനിടെ രാജധാനി എക്‌സ്പ്രസ് വരുന്നതു കണ്ട് ഇവര്‍ എതിര്‍വശത്തെ ട്രാക്കിലേക്ക് മാറി നിന്നു. എന്നാല്‍ അതുവഴി വരികയായിരുന്ന എന്‍ജിന്‍ ഇരുവരെയും ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ