എം സി ജോസഫൈൻ രാജി വച്ചു


തിരുവനന്തപുരം:സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം എം സി ജോസഫൈൻ രാജി വച്ചു. എം സി ജോസഫൈനോട് അധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിർദ്ദേശിച്ചിരുന്നു.ടെലിവിഷൻപരിപാടിക്കിടെ പരാതികാരിയോട് മോശമായ രീതിയിൽ സംസാരിച്ചതാണ് നടപടിക്ക് ഇടയാക്കിയത്.പൊതുസമൂഹത്തിൽ അധ്യക്ഷയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.പരാമര്‍ശമുണ്ടായ സാഹചര്യം ജോസഫൈന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിശദീകരിച്ചു.

Post a Comment

أحدث أقدم