എൻ.സി.പി യിൽ ചേർന്നു.
കോട്ടയം: ബി.ജെ.പി, ഹിന്ദു ഐക്യവേദി നേതാക്കളായ ബിനു തിരുവഞ്ചൂർ, രാജേഷ് നട്ടാശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ ഇരുന്നൂറോളം പ്രവർത്തകർ എൻസിപിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. കൊച്ചിയിൽ എൻസിപി സംസ്ഥാന കമ്മറ്റി ഓഫീസിൽ വച്ച് ഇരുവരേയും സംസ്ഥാന പ്രസിഡൻറ് പി. സി. ചാക്കോ, ഷാൾ അണിയിച്ച് സംഘടനയിലേക്ക് സ്വാഗതം ചെയ്തു.
ദീർഘകാലമായി ബിജെപി, പരിവാർ സംഘടനകളിൽ വിവിധ ചുമതലകൾ വഹിച്ചു വരികയായിരുന്ന ബിനു തിരുവഞ്ചൂർ, രാജേഷ് നട്ടാശ്ശേരി എന്നിവർ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കു ശേഷം സഹപ്രവർത്തകരായ ഇരുന്നൂറോളം ആളുകളുമായി വിപുലമായ കൺവെൻഷൻ വിളിച്ചു ച്ചേർക്കുമെന്നും അറിയിച്ചു. എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആർ. രാജൻ, സംസ്ഥാന ട്രഷറർ വി. എം. മുഹമ്മദ്കുട്ടി എന്നിവരും പങ്കെടുത്തു.
إرسال تعليق