മദ്യവില്‍പ്പന നാളെ മുതല്‍
സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പ്പന ആരംഭിക്കും. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി നേരിട്ടായിരിക്കും മദ്യവില്‍പ്പന. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ബാറുകളില്‍ നിന്നും പാഴ്‌സലായി മദ്യം ലഭിക്കും. ബെവ്ക്യൂ ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ കാലതാമസം കണക്കിലെടുത്താണ് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി നേരിട്ട് മദ്യം വിതരണം ചെയ്യാനുള്ള ബീവറേജ്‌സ് കോര്‍പ്പറേഷന്റെ നടപടി. ടോക്കൺ സമ്പ്രദായം ഇല്ലാതെ സാമൂഹിക അകലം പാലിച്ച് ക്യൂ നിന്ന് മദ്യം വാങ്ങാനാണ് അനുമതി. പോലിസിൻ്റെ സഹായം തേടിയാലും ഉണ്ടായേക്കാവുന്ന തിരക്ക് ഏത് തരത്തിൽ നിയന്ത്രിക്കുവാൻ കഴിയുമെന്ന് ആശങ്കയുണ്ട്.
കേരള സർക്കാരിൻ്റെ പ്രധാന വരുമാനമാർഗ്ഗമാണ്, മദ്യവിൽപ്പനയിൽ നിന്നും കിട്ടുന്ന നികുതി. ഏപ്രിൽ 26ന് അടച്ച ഔട്ട് ലെറ്റുകൾ ഏകദേശം 1000 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായാണ് പ്രാഥമിക കണക്കുകൾ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ