മൗലിക സ്വാതന്ത്ര്യങ്ങൾ ലംഘിക്കാൻ ഒരു ഭരണകൂടത്തിനും അവകാശമില്ല: സണ്ണി തോമസ്
ചങ്ങനാശ്ശേരി: അടിയന്തരാവസ്ഥയുടെ നാൽപത്തിയാറാം വാർഷിക ദിനത്തിന് എൽജെഡി സംസ്ഥാന വ്യാപകമായി നടത്തിയ ജനജാഗ്രതാ സദസ്സിൻ്റെ ഭാഗമായി ചങ്ങനാശേരിയിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി തോമസ്.
1975-ലെ അടിയന്തരാവസ്ഥക്കാലം ഓർമ്മിപ്പിക്കുന്നതാണ് ഇന്നത്തെ മോദി ഭരണമെന്ന് സണ്ണി തോമസ് പറഞ്ഞു. നരേന്ദ്ര മോദി ഭരണം തുടർന്നു വരുന്നത്, തികഞ്ഞ മൗലികാവകാശ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡണ്ട് ജോൺ മാത്യു മൂലയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, ജില്ലാ സെക്രട്ടറി ബെന്നി സി. ചീരഞ്ചിറ, സുരേഷ് പുഞ്ചക്കോട്ടിൽ, ജോസഫ് കടപ്പള്ളി, വിജയൻ കുളങ്ങര, ഇ. ഡി. ജോർജ് എന്നിവർ പ്രസംഗിച്ചു.
إرسال تعليق